25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയില്‍

Janayugom Webdesk
ന്യൂഡൽഹി
March 11, 2025 11:58 am

ലോകത്തിലെ ഏറ്റവും മലിനമായ 20 സ്ഥലങ്ങളില്‍ 13 എണ്ണം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. അസ്സമിലെ ബൈര്‍നിഹിത്ത് ആണ് മുന്നില്‍. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യു എയറിൻറെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി കണക്കാക്കപ്പെടുന്നു. 2023ൽ ഇത് മൂന്നാം സ്ഥാനത്തായിരുന്നു.

2023ൽ 54.4 മൈക്രോഗ്രാം ക്യൂബിക് മീറ്ററിന് 50.6 മൈക്രോഗ്രാം ആയിരുന്നത് 2024 ആയപ്പോഴേക്ക് പിഎം 2.5 സാന്ദ്രതയിൽ ഏഴ് ശതമാനം ഇടിവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എങ്കിൽപ്പോലും ലോകത്തിലെ മലിനമായ 10 നഗരങ്ങളിൽ 6 എണ്ണം ഇന്ത്യയിലാണ്. ഡൽഹിയിൽ പതിവുപോലെതന്നെ ഇത്തവണയും ഉയർന്ന മലിനീകരണ തോതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ലെ ഒരു ക്യുബിക് മീറ്ററിന് 92.7 മൈക്രോഗ്രാം എന്നതിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെ ഒരു ക്യുബിക് മീറ്ററിന് 91.6 മൈക്രോഗ്രാംസ് എന്നതാണ് തോത്. 

ബൈർനിഹത്ത്, ഡൽഹി, മുലാൻപൂർ, ഫരിദബാദ്, ലോണി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർ നഗർ, ഹനുമൻഗഡ്,നോയിഡ എന്നിവയാണ് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 ഇന്ത്യൻ നഗരങ്ങൾ. 

ഇന്ത്യയിലെ വായു മലിനീകരണം ഗുരുതരമായ ഒരു ആരോഗ്യ ഭീഷണിയായി തുടരുകയാണ്. ഇത് ആയുർദൈർഘ്യത്തിൻറെ 5.2 വർഷം വരെ കുറയുന്നതിന് കാരണമാകുന്നു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് സ്റ്റഡിയുടെ റിപ്പോർട്ട് അനുസരിച്ച്, 2009 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ മലിവനീകരണം മൂലം 1.5 ലക്ഷം മരണങ്ങൾ ഉണ്ടായതായി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.