25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 1, 2024
September 19, 2024
September 4, 2024
September 4, 2024
May 21, 2024
April 28, 2024
March 29, 2024
March 9, 2024
January 20, 2024

കുറഞ്ഞ സമയത്തിനകം 75 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യക്ക് ലോക റെക്കോഡ്

Janayugom Webdesk
June 8, 2022 11:22 pm

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റോഡ് നിര്‍മ്മിച്ച് ലോക റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയ വിവരം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വീറ്ററിലൂടെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി മുതല്‍ അകോല വരെ നീളുന്ന 75 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് അഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമ്മിച്ച റോഡ്. ഈ മാസം മൂന്നിനായിരുന്നു റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏഴിന് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഗിന്നസ് അധികൃതരും നിര്‍മ്മാണ സ്ഥലത്ത് സന്നിഹിതരായിരുന്നു. 2019ലെ ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയുടെ റെക്കോഡാണ് പഴങ്കഥയായത്.
രജ്പത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കായി റോഡ് നിര്‍മ്മിച്ചത്. ആധുനിക ഉപകരണങ്ങളും ബിറ്റുമിനസ് കോണ്‍ക്രീറ്റും ഉപയോഗിച്ചായിരുന്നു റോഡ് നിര്‍മ്മാണം.
ഹൈവേ എന്‍ജിനീയര്‍മാര്‍, സുരക്ഷാ എന്‍ജിനീയര്‍മാര്‍, സര്‍വേയര്‍മാര്‍ എന്നിവരുള്‍പ്പെടെ 800 ജീവനക്കാരും 720 തൊഴിലാളികളും നിര്‍മ്മാണത്തില്‍ പങ്കെടുത്തു. ഇതിനു മുന്‍പും രാജ്പുത് ഇന്‍ഫ്രാക്കോണ്‍ ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു. സാംഗ്ലിക്കും സത്താറയ്ക്കും ഇടയില്‍ 24 മണിക്കൂര്‍ കൊണ്ട് റോഡ് നിര്‍മ്മിച്ചായിരുന്നു മുന്‍പത്തെ റെക്കോഡ്. 

Eng­lish Sum­ma­ry: India holds world record for build­ing 75 km of road in less time

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.