കഴിഞ്ഞവര്‍ഷം രാജ്യത്ത് 1.37 കോടി പാസ്പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. പ്രതിദിനം 37,700 പാസ്പോര്‍ട്ടുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളവും മഹാരാഷ്ട്രയുമാണ് ഇതിൽ ഏറ്റവും കൂടുതൽ നൽകിയത്. 2019 മുതൽ വിതരണം ചെയ്തത് 4.93 കോടി പാസ്പോര്‍ട്ടുകളാണെന്നും രേഖകള്‍ പറയുന്നു.
അതേസമയം വിതരണം ചെയ്തവയില്‍ 65 ശതമാനം പുരുഷൻമാര്‍ക്കും 35 ശതമാനം സ്ത്രീകള്‍ക്കുമാണ്. ഏറ്റവും കൂടുതല്‍ പുരുഷന്മാർക്ക് പാസ്പാേർട്ട് കൈവശമുള്ളത് ഉത്തർപ്രദേശിലാണ്. പാസ്പോര്‍ട്ട് കെെവശമുള്ള കൂടുതല്‍ സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലാണ്. മഹാരാഷ്ട്ര രണ്ട് വിഭാഗങ്ങളിലും രണ്ടാമതുണ്ട്.
മിസോറാമിൽ 62 ശതമാനത്തിലധികം പാസ്പോർട്ട് ഉടമകളും സ്ത്രീകളാണെങ്കിൽ നാഗാലാൻഡിൽ ഇത് 55 ശതമാനമാണ്. സിക്കിമിൽ 51 ശതമാനത്തിലധികവും സ്ത്രീകളാണ്. ദേശീയ ശരാശരിയെ അപേക്ഷിച്ച് അരുണാചൽ പ്രദേശ് (49), മേഘാലയ (46), മണിപ്പൂർ (45 ശതമാനം) എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ എണ്ണം മികച്ചതാണ്. തൊട്ടുപിന്നാലെ ഗോവ, ലഡാക്ക്, ദാമൻ ദിയു എന്നിവിടങ്ങളിൽ 45 ശതമാനം പാസ്പോർട്ടുകളും സ്ത്രീകളുടേതാണ്. ബിഹാർ (10), ഉത്തർപ്രദേശ് (20), ഒഡിഷ (25 ശതമാനം) എന്നിവിടങ്ങളിൽ പാസ്പോർട്ടുള്ള സ്ത്രീകൾ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary: India issued 1.37 crore passports in 2023; Kerala, Maharashtra top contributors
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.