15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 13, 2025
April 12, 2025
April 12, 2025
April 12, 2025

ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും പിന്നില്‍ ഇന്ത്യ

Janayugom Webdesk
June 7, 2022 9:42 pm

ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും പിന്നില്‍ ഇന്ത്യ. ലോകരാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ ഇന്ത്യ 180 രാജ്യങ്ങളിൽ 180ാം സ്ഥാനത്താണ്. 18.9 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. യേല്‍, കൊളംബിയ സര്‍വകലാശാലകള്‍ ചേര്‍ന്നാണ് പട്ടിക തയ്യാറാക്കുന്നത്. 2012 ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. എന്നാൽ പത്ത് വർഷം കൊണ്ട് 0.6 പോയിന്റ് കുറഞ്ഞ് അവസാനത്തെ സ്ഥാനത്തെത്തി. 2020‑ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തേക്ക് വീണിരുന്നു. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്മാര്‍ക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നത്. ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ സുസ്ഥിരത, ആരോഗ്യം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് സ്‌കോറുകൾ കണക്കാക്കുന്നത്. ഡെന്മാര്‍ക്കിന് പുറമെ യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ അഞ്ചില്‍ ഇടംനേടി. ആദ്യ പത്ത് സ്ഥാനത്തുള്ളവർ 77 മുതല്‍ 65 വരെ സ്കോറുകളാണ് നേടിയിട്ടുള്ളത്. 

19.4 പോയിന്റുള്ള മ്യാന്‍മറാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്. വിയറ്റ്നാം (20.1), ബംഗ്ലാദേശ് (23.1), പാകിസ്ഥാന്‍ (24.6) ശ്രീലങ്ക(34.7) എന്നിങ്ങനെ സ്കോര്‍ നേടി ഇന്ത്യയ്ക്ക് മുകളിലെത്തി. 28.4 പോയിന്റുമായി ചൈന 161-ാം സ്ഥാനത്താണ്. ഡൊണാള്‍ഡ് ട്രംപ് നയങ്ങളുടെ ബാക്കിപത്രമായി യുഎസ്എ 43 -ാം സ്ഥാനത്തേക്ക് വീണു. റഷ്യ 112-ാം സ്ഥാനത്താണ്. 

ലോക ശരാശരിയേക്കാള്‍ താഴെയാണ് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനം. മലിനജല സംസ്‌കരണത്തിൽ രണ്ടുപോയിന്റുമായി 112ാം സ്ഥാനവും കാലാവസ്ഥാ നയത്തില്‍ 21 പോയിന്റ് മാത്രം നേടി 165ാം സ്ഥാനവും പുല്‍മേടുകളുടെ സംരക്ഷണത്തില്‍ 35 പോയിന്റുമായി 116ാം സ്ഥാനവും മരങ്ങളുടെ സംരക്ഷണത്തില്‍ 17.20 പോയിന്റുമായി 75ാം സ്ഥാനവുമാണ് ഇന്ത്യയ്ക്കുള്ളത്. 

Eng­lish Summary:India lags behind in World Envi­ron­ment work
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.