23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 21, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024

ഡേ- നൈറ്റ് ടെസ്റ്റിന് ഇന്ത്യ‑ലങ്ക; പരമ്പര തൂത്തുവാരാൻ ഇന്ത്യ

Janayugom Webdesk
ബെംഗളുരു
March 12, 2022 8:51 am

ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് ബംഗളുരുവില്‍. ഡേ-നൈറ്റ് ടെസ്റ്റാണ് നടക്കുന്നത്. വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്. ആദ്യ ടെസ്റ്റില്‍ വമ്പൻ ആധിപത്യത്തോടെയാണ് ഇന്ത്യ വിജയിച്ചത്. രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മിന്നും ഫോമും ടീമിന്റെ വിജയത്തിന് നിര്‍ണായകമായി. മുൻ നായകൻ വിരാട് കോലിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും സെഞ്ചുറി നേടാൻ ഇത്തവണയും കോലിക്കായില്ല. ഓപ്പണിങ് കൂട്ടുകെട്ടും ഇന്ത്യക്ക് അത്ര മികച്ചതായിരുന്നില്ല. 

ബൗളിങ് കരുത്തില്‍ ഇന്ത്യ ഏറെ മുന്നിലാണ് ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ എല്ലാരും തന്നെ മിന്നും ഫോമിലാണ്. മുഹമ്മദ് ശമി, ആര്‍ അശ്വിൻ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതും നിര്‍ണായക സമയത്ത് വിക്കറ്റ് നേടുന്നതും ഇന്ത്യൻ സംഘത്തിന് കൂടുതല്‍ കരുത്തെകുന്നുണ്ട്. ജയന്ത്ല യാദവിന് പകരം അക്ഷര്‍ പട്ടേലിന് നറുക്ക് വീഴാനും സാധ്യതയുണ്ട്
അതെ സമയം ലങ്കൻ അവസ്ഥ ദയനീയമാണ് സ്ഥിരതയില്ലാത്തത് തന്നെയാണ് ടീമിന് തലവേദന സൃഷ്ടിക്കുന്നത്. മുൻ നിരയുടെ തകര്‍ച്ചതന്നെയാണ് ടീമിന്റെ പ്രധാന ദൗര്‍ബല്യം.

ഏയ്ഞ്ചലോ മാത്യൂസ് ബാറ്റര്‍ മാത്രമായി ഒതുങ്ങി പോയതും ടീമിന് തിരിച്ചടിയായി എന്നാല്‍ ബാറ്ററായും ശരാശരി പ്രകടനം പോലും സീനിയര്‍ താരത്തില്‍ നിന്നും ഉണ്ടാകുന്നില്ല എന്നതും വസ്തുതയാണ്. ഓപ്പണര്‍ ദിമുത് കരുണരത്നയുടെ ഫോമില്ലായ്മയും ലങ്കക്ക് തലവേദനയാണ്. ആകെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന പാത്തുിം നിസ്സങ്കക്ക് പരിക്കെറ്റതും താരത്തിന്റെ അഭാവവും ടീമിന് തിരിച്ചടിയാണ്. ബൗളിങ് പ്രകടനവും ടീമിന് അത്ര മികച്ചതല്ല. 

Eng­lish Summary:India-Lanka for Day-Night Test
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.