24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024

ദ്രാവിഡ് യുഗത്തില്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യയിറങ്ങുന്നു

Janayugom Webdesk
കൊല്‍ക്കത്ത
November 21, 2021 9:27 am

ഇന്ത്യ‑ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയുമായ മത്സരം ഇന്ന് നടക്കും. കൊല്‍ക്കത്തയില്‍ വച്ച് രാത്രി 7 മണിക്കാണ് മത്സരം. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാല്‍ മൂന്നാമത്തെയും മത്സരത്തില്‍ വിജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ഇന്നിറങ്ങുക. എന്നാല്‍ ആശ്വാസജയം നേടി വമ്പന്‍ നാണക്കേടൊഴിവാക്കാനാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുക.

പരമ്പര സ്വന്തമാക്കിയതിനാല്‍ തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യയിറങ്ങുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരമെന്നത് ഇന്ത്യയുടെ കരുത്തിരട്ടിപ്പിക്കും. ഇന്ത്യക്ക് വലിയ ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പിച്ചാണത്. പ്രത്യേകിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത് അടിച്ചെടുത്തത് ഈ മൈതാനത്താണ്. പൊതുവേ ബാറ്റിങ്ങിനിന് അനുകൂലമായ പിച്ചാണിത്. അതിനാല്‍ രണ്ട് ടീമിന്റെയും വലിയ ബാറ്റിങ് പ്രകടനങ്ങള്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കരുത്തേകുന്നു. പ്രത്യേകിച്ചും ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ഡെത്ത് ഓവര്‍ എറിയാന്‍ വിശ്വസിച്ച് പന്ത് കൊടുക്കാനാവുന്ന താരമാണ് പട്ടേല്‍.

മാര്‍ട്ടിന്‍ ഗുപ്റ്റിലും ഡാരില്‍ മിച്ചലും നല്‍കുന്ന മികച്ച തുടക്കം മുതലാക്കാന്‍ മറ്റു ബാറ്റര്‍മാര്‍ക്ക് സാധിക്കാത്തതാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. മാര്‍ക്ക് ചാപ്മാനും മോശമല്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ചവച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും കെയ്ന്‍ വില്യംസണിന്റെ അഭാവം ടീമില്‍ പ്രകടനമാണ്.

eng­lish summary;india newzealand t‑20

you may also like this viddeo;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.