23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലിൽ ഇന്ത്യ — ഫിലിപ്പീന്‍സ് സംയുക്ത സെെനികാഭ്യാസം

Janayugom Webdesk
ന്യൂഡല്‍ഹി
August 4, 2025 8:30 pm

ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും ആദ്യമായി സംയുക്ത കപ്പൽ, നാവിക അഭ്യാസങ്ങൾ നടത്തി. ഞായറാഴ്ച ആരംഭിച്ച ദ്വിദിന സംയുക്ത നാവിക അഭ്യാസങ്ങൾ വിജയകരമായിരുന്നുവെന്ന് ഫിലിപ്പീൻസ് സായുധ സേനാ മേധാവി ജനറൽ റോമിയോ ബ്രൗണർ പറഞ്ഞു, ഭാവിയിൽ ഫിലിപ്പീൻസ് സേനയ്ക്ക് ഇന്ത്യയുടെ സൈന്യവുമായി കൂടുതൽ സംയുക്ത അഭ്യാസങ്ങളില്‍ ഏർപ്പെടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചെെനയ്ക്ക് പ്രാദേശിക തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചെെനയും.

തര്‍ക്ക മേഖലയായ ദക്ഷിണ ചെെനാ കടലിലെ സംയുക്ത സെെനിക അഭ്യാസത്തിനെതിരെ ചെെന പ്രതികരിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നാവിഗേഷൻ, വ്യോമഗതാഗതം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയ്‌ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായി ഫിലിപ്പീൻസ് ഖ്യകക്ഷിയായ അമേരിക്കയുമായും ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള മറ്റ് തന്ത്രപരമായ പങ്കാളികളുമായും ദക്ഷിണ ചെെനാ കടലില്‍ നാവിക അഭ്യാസങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ഡൽഹിയിലെത്തി. 2022ൽ അധികാരമേറ്റതിന് ശേഷമമുള്ള അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനമാണിത്. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് മാർക്കോസ് ജൂനിയർ ഇന്ത്യ സന്ദർശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.