16 June 2024, Sunday

Related news

May 29, 2024
May 20, 2024
May 11, 2024
May 6, 2024
May 4, 2024
May 3, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024

സ്വർണത്തിന്റെ പുനരുപയോഗത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

Janayugom Webdesk
June 22, 2022 7:22 pm

സ്വർണം റീസൈക്കിൾ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതൽ 2021 വരെയുള്ള കാലത്ത് ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷി 500 ശതമാനമാണ് വർധിച്ചത്. 1800 ടണ്ണാണ് 2021‑ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷി. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി രാജ്യത്തെ സ്വർണ ലഭ്യതയുടെ 11 ശതമാനം പഴയ സ്വർണത്തിൽ നിന്നാണെന്നും റിപ്പോർട്ടു സൂചിപ്പിക്കുന്നു. അടുത്ത ഘട്ടത്തിൽ മൽസരക്ഷമമായ ഒരു റിഫൈനിങ് ഹബ്ബ് ആയി ഉയരാനുള്ള സാധ്യതയാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മേഖലാ സിഇഒ പിആർ സോമസുന്ദരം പറഞ്ഞു. രൂപയുടെ വിലയേയും സാമ്പത്തിക ചക്രങ്ങളേയും അധിഷ്ഠിതമായി മുന്നേറുന്ന ഇന്ത്യയിലെ സ്വർണ റീസൈക്കിളിങ് മേഖല മുഖ്യമായും അസംഘടിത രംഗത്താണ്. ഈ രംഗത്ത് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ട്. യുവ ഉപഭോക്താക്കളുടെ ഡിസൈൻ സംബന്ധിച്ച താൽപര്യങ്ങൾ വേഗത്തിൽ മാറ്റുന്നതിനാൽ ആഭരണശാലകളിൽ സ്വർണം സൂക്ഷിച്ചു വെക്കുന്ന കാലയളവു കുറയുന്നതു തുടരുമെന്ന് തങ്ങളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഔപചാരിക മേഖലയിൽ അഞ്ചിൽ താഴെ സ്വർണ ശുദ്ധീകരണ സ്ഥാപനങ്ങൾ മാത്രമാണ് 2013‑ൽ ഉണ്ടായിരുന്നത്. 2021‑ൽ അത് 33 ആയി ഉയർന്നിട്ടുണ്ട്. സംഘടിത മേഖലയിൽ 1800 ടൺ ശേഷിയുള്ളപ്പോൾ മറ്റൊരു 300–500 ടൺ അസംഘടിത മേഖലയിലും ശുദ്ധീകരിക്കുന്നുണ്ട്.

eng­lish sum­ma­ry; India ranks fourth in gold reuse

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.