24 December 2024, Tuesday
KSFE Galaxy Chits Banner 2

പാരാലിംപിക്സ് മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2024 12:55 pm

പാരീസ് പാരംലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്തില്‍ സര്‍വകലാ റെക്കോര്‍ഡിട്ട് ഇന്ത്യ . പുരുഷ ജാവലിന്‍ ത്രോയിലും, ഹൈജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ട് മറികടന്നു.ജാവലിന്‍ ത്രോയില്‍ അജിത്ത് സിംങ് വെള്ളിയും ‚സുന്ദര്‍ സിംങ്ന് വെങ്കലവും നേടിയപ്പോള്‍ ഹൈജംപില്‍ ഇന്ത്യയുടെ ശരത്കുമാര്‍ വെള്ളിയും മാരിയപ്പന്‍ തങ്കവേലുവെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും ഇന്നലെ വെങ്കല മെഡൽ കരസ്ഥമാക്കി. 55.82 സെക്കൻഡിലാണ് ദീപ്തി 400 മീറ്റർ ഫിനിഷ് ചെയ്തത്. യുക്രെയ്ൻ, തുർക്കി താരങ്ങൾക്കാണ് ഈ ഇനത്തില്‍ സ്വർണവും വെള്ളിയും. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വർണമുൾപ്പടെ 20 മെഡലുമായി മെഡൽ പട്ടികയിൽ 17ാം സ്ഥാനത്തേക്ക് ഉയ‌ർന്നു. മൂന്ന് സ്വര്‍ണം ഏഴ് വെള്ളി 10 വെങ്കലവുമാണ് പാരീസില്‍ ഇതുവരെ ഇന്ത്യയുടെ നേട്ടം.ചൈനയും ബ്രിട്ടനും അമേരിക്കയുമാണ് മെഡല്‍പ്പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. പാരാലിംപിക്സ് ഷൂട്ടിംഗില്‍ രണ്ടാം മെഡല്‍ ലക്ഷ്യം വെച്ച ഇന്ത്യയുടെ ആവണി ലേഖറക്ക് ഇന്നലെ നിരാശപ്പെടേണ്ടിവന്നിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ അഞ്ചാം സ്ഥാനത്താണ് ആവണി ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ ആവണി തുടര്‍ച്ചയായ രണ്ട് പാരാലിംപിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു. വനിതാ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ ഭാഗ്യശ്രീ ജാഥവ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്.

India set all-time record in Par­a­lympics medal chase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.