ഇന്ത്യ‑വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയില്‍ വേദിയാകുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവാദം നല്‍കിയിരുന്നു. ഇതോടെ ഈഡന്‍ ഗാര്‍ഡനില്‍ 50000ത്തോളം കാണികള്‍ക്ക് പ്രവേശനം ലഭിക്കും.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനും കൊല്‍ക്കത്തയാണ് വേദിയായത്. അന്ന് 50 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ വേദികളില്‍ നടക്കേണ്ട ടി20 പരമ്പരയാണ് കോവിഡ് സാഹചര്യത്തില്‍ ബിസിസിഐ കൊല്‍ക്കത്തയില്‍ മാത്രമായി പരിമിതപ്പെടുത്തിയത്. ടി20 പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര അഹമ്മദാബാദ്, ജയ്പുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് അഹമ്മദാബാദില്‍ മാത്രമായി പരിമിതപ്പെടുത്തി.
ENGLISH SUMMARY:India-West Indies T20 series; Spectators will be allowed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.