അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ യുവനിര കപ്പടിച്ചത്.102 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സെടുത്തു. അംഗൃഷ് രഘുവൻഷിയുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ കപ്പടിച്ചത്. 67 പന്തിൽ 56 റണ്‍സെടുത്ത് അംഗൃഷ് പുറത്താകാതെ നിന്നു. അംഗൃഷിന് ഷെയ്ഖ് റഷീദ് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ ജയം അനായാസമായി. 49 പന്തിൽ 31 റണ്‍സാണ് റഷീദ് അടിച്ചു കൂട്ടിയത്. അഞ്ച് റണ്‍സെടുത്ത ഹർനൂർ സിംഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 106 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. 26 പന്തിൽ 19 റണ്‍സ് നേടിയ യാസിരു റോഡ്രിഗോയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. യാസിരുവിന് പുറമേ സദിഷ രാജപക്സെ (14), രവീണ് ഡി സിൽവ (15), മതീശ പതിരണ ((14) എന്നിവർക്ക് മാത്രമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
ഇന്ത്യയ്ക്കായി വിക്കി ഒസ്റ്റ്വാൾ മൂന്ന് വിക്കറ്റും കൗശൽ താംബെ രണ്ട് വിക്കറ്റും വീഴ്ത്തി. ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 102 റണ്‍സായി ചുരുക്കിയിരുന്നു.
english summary;India wins Under-19 Asia Cup cricket title
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.