26 June 2024, Wednesday
KSFE Galaxy Chits

ഇം​ഗ്ല​ണ്ടി​നെ നാ​ലു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍: കൗമാരകിരീടം ഇന്ത്യയ്ക്ക്

Janayugom Webdesk
ആന്റി​ഗ്വ
February 6, 2022 9:22 am

ഐ​സി​സി അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് കി​രീ​ടം സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ നാ​ല് വി​ക്ക​റ്റി​ന് തോ​ല്‍​പ്പി​ച്ചാ​ണ് ഇന്ത്യയുടെ കൗമാരക്കൂട്ടം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 190 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 14 പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ അ​ഞ്ചാം കി​രീ​ട​നേ​ട്ട​മാ​ണി​ത്. 84 പ​ന്തി​ൽ 50 റ​ൺ​സെ​ടു​ത്ത ഷെ​യ്ക്ക് റ​ഷീ​ദും 54 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 50 റ​ൺ​സ് നേ​ടി​യ നി​ഷാ​ന്ത് സി​ന്ധു​വും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യെ വി​ജ​യ തീ​ര​ത്ത് എ​ത്തി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത് രാ​ജ് ബ​വ, ബാ​റ്റിം​ഗി​ലും മി​ക​വ് കാ​ട്ടി. രാ​ജ് ബ​വ 54 പ​ന്തി​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. നേ​ര​ത്തേ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് 44.5 ഓ​വ​റി​ൽ 189 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജെ​യിം​സ് റ്യു​യു​ടെ​യും ജെ​യിം​സ് സെ​യി​ൽ​സി​ന്‍റെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 93 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ രാ​ജ് ബ​വ​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ര​വി കു​മാ​ർ നാ​ല് വി​ക്ക​റ്റും കൗ​ഷ​ൽ താം​ബേ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 91 റ​ണ്‍​സ് സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാരം ഇം​ഗ്ല​ണ്ടിന്റെ ഏ​ഴ് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ​യാ​ണ് തകര്‍ത്തത്.

Eng­lish Sum­ma­ry: India wins Under 19 wcc

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.