23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ഇംഗ്ലണ്ടിനെ അഞ്ച്‌ വിക്കറ്റിന്‌ തകർത്ത്‌ ഇന്ത്യ

Janayugom Webdesk
റാഞ്ചി
February 26, 2024 3:25 pm

ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ ജയം. അഞ്ചുവിക്കറ്റിന് ജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. സ്‌കോര്‍ ഇംഗ്ലണ്ട് — 353, 145. ഇന്ത്യ — 307, 192/ 5. വിക്കറ്റ്‌ നഷ്‌ടമില്ലാതെ 84 എന്ന നിലയിൽനിന്ന്‌ 120 ന്‌ അഞ്ച്‌ എന്ന നിലയിലേക്ക്‌ കൂപ്പുകുത്തിയ ടീമിനെ ശുഭ്‌മാൻ ഗില്ലും ധ്രുവ്‌ ജുറേലുമാണ്‌ വിജയതീരത്തെത്തിച്ചത്‌.

ഗില്‍ 52 റണ്‍സും ധ്രുവ് ജുറേല്‍ 37 റണ്‍സും നേടി പുറത്താവാതെ നിന്നു. 44 പന്തില്‍ 37 റണ്‍സുമായി യശസ്വി ജയ്‌സ്വാള്‍ ആദ്യം പുറത്തായി. ടീം സ്‌കോര്‍ 99‑ല്‍ നില്‍ക്കേ, ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി രോഹിത് ശര്‍മയും (55) മടങ്ങി. ടോം ഹാര്‍ട്ട്‌ലിക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ രജത് പാട്ടിദര്‍ പൂജ്യത്തിന്‌ മടങ്ങി.ഇംഗ്ലണ്ടിനായി ശുഐബ് ബാഷിര്‍ മൂന്നുവിക്കറ്റെടുത്തു.

Eng­lish Sum­ma­ry: india won against England
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.