3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024
December 1, 2024

ഇന്ത്യ‑സിംബാബ്‌വെ നാലാം ട്വന്റി-20; ബോളിങിനിറങ്ങി ഇന്ത്യ

Janayugom Webdesk
ഹരാരെ
July 13, 2024 4:15 pm

സിംബാബ്‌വെയ്ക്കെതിരെ നാലാം ട്വന്റി-20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഹരാരെയിലാണ് മത്സരം. ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണിപ്പോള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഇന്ന് ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ട്വന്റി-20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 

എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി ബൗളിങ് നിരയില്‍ മാറ്റമുണ്ടായേക്കാം. ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കാന്‍ സാധ്യത ഏറെയാണ്. ബാറ്റിങ് നിരയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. അവസാന മൂന്ന് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ ടീമില്‍ തുടരും. ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ജയ്‌സ്വാള്‍ വന്നതോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായ അഭിഷേക് ശര്‍മ്മ മൂന്നാം സ്ഥാനത്ത് തുടരും. പിന്നാലെ റുതുരാജ് ഗെയ്കവാദ് ക്രീസിലെത്തും.

ബാറ്റിങ്ങില്‍ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഓപ്പണര്‍മാരിലൊരാള്‍ക്കായിരിക്കും സ്ഥാനം നഷ്ടപ്പെടുക. പകരം റിയാന്‍ പരാഗ് ടീമിലെത്തിയേക്കും. സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയേറെയുണ്ട്. മാറ്റമില്ലാതെ തുടര്‍ന്നാല്‍ സഞ്ജു അഞ്ചാം സ്ഥാനത്ത് തുടരും. ശിവം ദുബെ, റിങ്കു സിങ് എന്നിവര്‍ പിന്നാലെ ക്രീസിലെത്തും. വാഷിങ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയിയും ടീമില്‍ സ്പിന്നര്‍മാരായി തുടരും. 

Eng­lish Sum­ma­ry: India to win the series; India-Zim­bab­we 4th Twenty20
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.