18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

പലസ്തീന് ഇന്ത്യന്‍ സഹായം

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2023 8:53 pm

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ പലസ്തീന് രണ്ടാം ഘട്ട സഹായം അയച്ച് ഇന്ത്യ. 32 ടണ്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.

പലസ്തീനിലേക്ക് അയക്കുന്ന സാധനങ്ങളുടെ ചിത്രം ജയ്ശങ്കര്‍ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം. നേരത്തെ ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു. 

Eng­lish Sum­ma­ry: Indi­an aid to Palestine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.