ഭീകരരെ നേരിടാന്‍ സൈനികര്‍ക്കൊപ്പം പൊരുതിയ സേനയുടെ നായ സൂമിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നായ വിടവാങ്ങിയത്. ശ്രീനഗറില്‍ സൈന്യത്തിന്റെ വെറ്റിനറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂമിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ട് വെടിയുണ്ടകളാണ് സൂമിന്റെ ശരീരത്തില്‍ നിന്ന് ഡോക്ടമാര്‍ നീക്കം ചെയ്ത്ത .രാവിലെയും സൂ മരുന്നുകളോട് പ്രതികരിച്ചരുന്നു. എന്നാല്‍ പെട്ടന്ന് അബോധാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ നേരിട്ട പോരാളിയായിരുന്നു സൂ.
രണ്ട് തവണയാണ് സൂവിന് വെടിയുണ്ടയേറ്റത്. ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പ്രദേശത്ത് ഭീരകര്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയച്ചു. ഇതിനിടെയാണ് വെടിയേറ്റത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരുന്നു. സ്ഥലത്ത് എത്തിയ സൈന്യം പിന്നീട് ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെ വധിച്ചു.
English Summary:indian army critically injured dog Zoom dies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.