22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

ഇന്ത്യൻ അസോസിയേഷൻ ഷാർജ ശിശുദിനം ആഘോഷിച്ചു

Janayugom Webdesk
ഷാർജ
November 15, 2022 8:47 am

ഇന്ത്യൻ അസോസിയേഷൻ ഷാർജ വിപുലമായ രീതിയിൽ ശിശുദിനം ആഘോഷിച്ചു. അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച
ശിശുദിനാഘോഷ പരിപാടികൾ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗൾഫ് റോസ് നഴ്‌സറിയിലെ കുരുന്നുകളും ഷാർജ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികളും ഉൾപ്പെടെ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ ആഘോഷത്തിൻെറ ഭാഗമായി അരങ്ങേറി.

ആക്ടിംഗ് ജനറൽ സെക്രട്ടറി മനോജ് വർഗീസ് സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് മാത്യു ജോൺ,ജോയിൻറ് ട്രഷറർ ബാബു വർഗീസ്, പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ,മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ ടി നായർ, എ കെ ജബ്ബാർ, സാം വർഗീസ്, പ്രദീഷ് ചിതറ M ഹരിലാൽ, അബ്ദുമനാഫ്, കെ എം അബ്ദുൽ മനാഫ്, ഗൾഫ് റോസ് നഴ്‌സറി ഇൻചാർജ് ജ്യോതി ജോഷി, ഷാർജ ഇന്ത്യസ്‌കൂൾ ജുവൈസ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ് മാസ്റ്റർ കെ വി രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിലെ ആറാം തരം വിദ്യാർത്ഥി അർജുൻ അനിൽ കുമാർ തയ്യാറാക്കിയ കലൈദോസ്‌കോപ്പ് എന്ന മാഗസിൻ വി ഡി സതീശൻ ഹെഡ്‌ബോയ് ധനേഷ് സുധാകരന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ അർജുൻ അനിൽ കുമാറിനെ ആദരിച്ചു.

Eng­lish Sum­ma­ry: Indi­an Asso­ci­a­tion shar­jah cel­e­brat­ed Chil­dren’s Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.