ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഉപസമിതിയായ ഫെസ്റ്റിവൽ കമ്മിറ്റിയുടെ ഉദ്ഘാടനവും തുടർന്നു നടൻ നടന്ന നാടൻ കലകൾ കോർത്തിണക്കിയ ‘ചിലമ്പ്’ എന്ന പരിപാടിയും ശ്രദ്ധേയമായി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഢമായ സദസ്സിനെ സാക്ഷി നിർത്തി പ്രശസ്ത നടനും, സ്റ്റാൻഡ്-അപ് കൊമേഡിയനും, കാരിക്കേച്ചറിസ്റ്റും, ഓട്ടം തുള്ളൽ അവതാരകനും കാരികേച്ചറുമായ ജയരാജ് വാര്യർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ സുബീർ എരോൾ ആമുഖ പ്രഭാഷണം നടത്തി. അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ആശംസകൾ നേർന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും കോഡിനേറ്റർ അബ്ദുമനാഫ് നന്ദിയും പറഞ്ഞു.ഡോ.സൌമ്യ സരിൻ,അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഓഡിറ്റർ ഹരിലാൽ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ ട്രഷറർ പി.കെ.റെജി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി.മധു, പ്രഭാകരൻ പയ്യന്നൂർ, അനീഷ് എൻ.പി, മുരളീധരൻ ഇടവന,മുഹമ്മദ് അബൂബക്കർ,സജി മണപ്പാറ,യൂസഫ് സഗീർ,നസീർ കുനിയിൽ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജയരാജ് വാര്യരുടെ പ്രഭാഷണവും ഹാസ്യാവതരവും കാണികളിൽ നവ്യാനുഭൂതി പകർന്നു. അസോസിയേഷനു കീഴിലുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് തനത് നാടൻ കലകളായ തെയ്യം, കളരിപ്പയറ്റ്, ചാക്യാർകൂത്ത്, രാജസ്ഥാനി നാടോടി നൃത്തം, നാടൻ പാട്ട്, നാടൻ കലാമേള, കൈകൊട്ടികളി, നാടൻ പാട്ട്, മുട്ടിപ്പാട്ട് തുടങ്ങിയവ അരങ്ങേറി.
English Summary:Indian Association Sharjah Festival Committee’s ‘Chilamb’ was notable
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.