ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പുതിയ ലിറ്റററി കമ്മിറ്റി പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യ — നാനാത്വത്തിന്റെ സംസ്‌കാര ഭൂപടം’ എന്ന വിഷയത്തെ കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണന്‍ സാഹിത്യ രംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ സൂചകമായി ചടങ്ങില്‍ കേക്ക് മുറിച്ചു.
പ്രസിഡന്റ് അഡ്വ.വൈ എ റഹീം അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എംപി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി വി നസീര്‍ സ്വാഗതവും ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ്, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രമോദ് മഹാജന്‍, ലിറ്റററി കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മനാഫ്, കണ്‍വീനര്‍ എം എം അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.
യുഎഇയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ രാജു മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനവും നൃത്തവും അരങ്ങേറി.
English summary: Literary Committee for Indian Association Sharjah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.