22 January 2026, Thursday

Related news

January 13, 2026
January 12, 2026
January 10, 2026
December 26, 2025
December 24, 2025
November 11, 2025
October 20, 2025
October 9, 2025
October 9, 2025
October 2, 2025

ഇന്ത്യൻ ശതകോടീശ്വരൻ ഹൽപാൽ രൺധാവയും മകനും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

Janayugom Webdesk
ഹരാരെ
October 3, 2023 12:10 pm

സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ കബീര്‍ സിങ് രണ്‍ധാവയും കൊല്ലപ്പെട്ടു. ഖനനവ്യവസായിയായ ഹർപാലും മകനും മറ്റു നാലുപേർന്ന് സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മറ്റ് നാലുപേരും മരിച്ചിരുന്നു.

സിംബാബ്‌വെ‌‌യിൽതന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു വജ്രഖനിക്ക് സമീപം ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.

സ്വർണം, കൽക്കരി ഖനനമേഖലിയിൽ പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയും ജെം ഹോൾഡിംങ്സ് എന്ന ഇക്വിറ്റി കമ്പനിയും ഹർപാലിന്റെതാണ്.

Eng­lish Sum­ma­ry: Indi­an Bil­lion­aire Harpal Rand­hawa and Son Killed In Zim­bab­we Plane Crash
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.