
അന്തർദേശീയ തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ നേതൃത്വത്തിൽ കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി. മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ 480 കിലോ മാലിന്യം ശേഖരിച്ചുകഴിഞ്ഞു. തിരുവനന്തപുരം സിറ്റി പാെലീസ് കമ്മീഷണർ തോംസൺ ജോസ് യജ്ഞം ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ആഗോളതലത്തിൽ ആചരിക്കുന്നതാണ് തീരദേശ ശുചീകരണ ദിനം.കോസ്റ്റ് ഗാർഡ് വൈവ്‌സ് വെൽഫെയർ അസോസിയേഷൻ (CGWWA) വിഴിഞ്ഞം, ക്രൈസ്റ്റ് കോളജ്, ദേശീയ പരിസ്ഥിതി സംരക്ഷണ ടീം, കോസ്റ്റൽ പൊലീസ്, കോവളം പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 350ഓളം വോളണ്ടിയർമാര്‍ യജ്ഞത്തിന്റെ ഭാഗമായി.
തീര ദേശമലിനീകരണത്തിന്റെ അന്തര ഫലങ്ങള്‍ ബോധ്യപ്പെടുത്തുക, അവബോധം വളര്‍ത്തുക, മാലിന്യംമൂലമുണ്ടാകുന്ന അപകടങ്ങള്‍ അവയുടെ ദൂഷ്യഫലങ്ങള്‍ എന്നിവ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.