12 December 2025, Friday

Related news

December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിം നഷ്ടമായേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2023 5:48 pm

സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ കാരണം തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസിൽ കളിക്കാനുള്ള അവസരം ലഭിച്ചേക്കില്ലെന്നാണ് അറിയുന്നത്. 

കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നത് പ്രകാരം, ഏഷ്യയിലെ മികച്ച എട്ട് ടീമുകളിൽ ഒന്നായാൽ മാത്രമേ വിവിധ ഇനങ്ങളിലുള്ള ടീമുകളെ ഗെയിംസിന് അയക്കേണ്ടതുള്ളൂ.

ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. വനിതാ ടീം പത്താം സ്ഥാനത്തും. തൽഫലമായി പുരുഷ ടീമിന് മാത്രമല്ല, വനിതാ ടീമിനും ഇത്തവണ ഏഷ്യൻ ഗെയിംസിൽ കളിക്കാനാകില്ല. അതേസമയം ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് കായിക മന്ത്രാലയത്തിന് അപ്പീൽ നൽകും. ഈ വർഷം സെപ്റ്റംബറിൽ ചൈനയിലെ ഹാങ്‌ഷുവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. തുടർച്ചയായി രണ്ട് ട്രോഫികൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യം ഇന്റർകോണ്ടിനെന്റൽ കപ്പും, സാഫ് ചാമ്പ്യൻഷിപ്പും ഇന്ത്യ നേടിയിരുന്നു.

Eng­lish Summary:Indian foot­ball team may miss the Asian Games

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.