2 May 2024, Thursday

Related news

March 31, 2024
March 17, 2024
March 6, 2024
February 22, 2024
January 15, 2024
January 13, 2024
December 30, 2023
December 29, 2023
December 7, 2023
December 6, 2023

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ വിവേചനത്തിന് ഇരകളാകുന്നു: യുഎസ് റിപ്പോര്‍ട്ട്

Janayugom Webdesk
വാഷിങ്ടണ്‍
April 13, 2022 10:41 pm

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വര്‍ഗീയ കലാപത്തിനും വിവേചനങ്ങള്‍ക്കും ഇരകളാകുന്നതായി അമേരിക്ക. 2021ല്‍ ഇന്ത്യയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം നടത്തിയ പഠനത്തിലാണ് പരാമര്‍ശമുള്ളത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ‑യുഎസ് 2+2 ചര്‍ച്ചയില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക സംസൂക്ഷ്മം നിരീക്ഷിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അവകാശപ്പെട്ടിരുന്നു. ബ്ലിങ്കണിന് പിന്നാലെ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധികള്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

മറ്റ് ആശങ്കകള്‍ക്ക് പുറമേ നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പൊലീസുകാരുടേയും ജയിൽ ഉദ്യോഗസ്ഥരുടേയും നികൃഷ്ടമായ പെരുമാറ്റമോ ശിക്ഷയോ, സർക്കാർ ഭരണകൂടങ്ങളുടെ സ്വേച്ഛാപരമായ അറസ്റ്റുകളും തടങ്കലുകളും തുടങ്ങിയവയാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന വിവേചനങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിക്രമങ്ങളെയും അഴിമതിയേയും ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ഉദ്യോഗസ്ഥതലത്തിലെ ഒത്തൊരുമയില്ലായ്മ വ്യാപകമായ വീഴ്ചകളായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെടുത്തി മനുഷ്യാവകാശപ്രവര്‍ത്തകരെ ഉള്‍പ്പെടെ ജയിലിലടച്ചു. പൊതു സുരക്ഷാ നിയമ പ്രകാരം കശ്മീര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇതെല്ലാം ഇന്ത്യയില്‍ നടക്കുന്ന ഗുരുതരമായ വിവേചനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും വിവാഹിതരായാല്‍ പെണ്‍കുട്ടിയെ മതംമാറ്റി മുസ്‌ലിമാക്കുന്നതിന് വേണ്ടിയാണെന്നാണ് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്നത്. ഇത്തരം വിവാഹങ്ങളെ ലൗ ജിഹാദിന്റെ കീഴില്‍പ്പെടുത്തി മുസ്‌ലിം പുരുഷന്മാരെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish summary;Indian Mus­lims are vic­tims of dis­crim­i­na­tion: US report

YOu may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.