10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 2, 2024
June 29, 2024
June 28, 2024
June 24, 2024
June 20, 2024
May 5, 2024
April 21, 2024
March 26, 2024
March 25, 2024
March 19, 2024

യുഎസിൽ ഇന്ത്യൻ ഗവേഷക വിദ്യാർത്ഥി കാറിനുള്ളിൽ വെടിയേറ്റു മരിച്ചു

Janayugom Webdesk
വാഷിംഗ്ടൺ
November 24, 2023 11:31 am

യുഎസിലെ ഒഹിയോയിൽ കാറിനുള്ളിൽ 26 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ആൻഡ് ഡെവലപ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന ആദിത്യ അദ്ലാഖയാണ് വെടിയേറ്റ് മരിച്ചത്.

ആദിത്യ സഞ്ചരിച്ച വാഹനത്തിൽ ബുള്ളറ്റിന്റെ ദ്വാരങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പുണ്ടായ ഉടനെ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥ ഗുരുതരാവസ്ഥയിലായ ആദിത്യ അദ്‌ലാഖയെ യുസി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, രണ്ട് ദിവസത്തിന് ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Eng­lish Sum­ma­ry: Indi­an research stu­dent shot dead in car in US

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.