18 January 2026, Sunday

Related news

January 2, 2026
December 6, 2025
October 7, 2025
October 4, 2025
June 20, 2025
May 6, 2025
October 20, 2024
May 6, 2024
November 22, 2023
July 24, 2023

അച്ഛൻ കൃഷിഭൂമി വിറ്റ് ഓസ്‌ട്രേലിയയിൽ പഠിക്കാനയച്ച മകൻ സഹപാഠികളുടെ കുത്തേറ്റ് മ രിച്ചു

Janayugom Webdesk
ചണ്ഡീഗഡ്
May 6, 2024 6:02 pm

വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കിനിടെ ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിയായ എംടെക് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ നവജീത് സന്ധു (22) ആണ് മരിച്ചത്. മെൽബണിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9 മണിയോടെ നടന്ന സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റതായി മരിച്ച കുട്ടിയുടെ ബന്ധു പറഞ്ഞു.

വാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയില്‍ തർക്കമുണ്ടായതായും ഇടപെടാൻ ശ്രമിച്ച നവജീത് സന്ധുവിനെ മറ്റൊരു വിദ്യാർത്ഥി കത്തികൊണ്ട് മാരകമായി ആക്രമിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ജൂലൈയിൽ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് നവനീത് കൊല്ലപ്പെട്ടതെന്ന് ബന്ധു കൂട്ടിച്ചേര്‍ത്തു.

ഒന്നര വർഷം മുമ്പ് എജ്യൂക്കേഷൻ വിസയിൽ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് നവനീത്. കർഷകനായ പിതാവ് തന്റെ ഒന്നര ഏക്കർ ഭൂമി വിറ്റാണ് നവനീതിനെ പഠിക്കാൻ ഓസ്ട്രേലിയയിലേക്ക് അയച്ചത്. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Indi­an Stu­dent stabbed to death by class­mates in Australia

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.