4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 23, 2026
February 20, 2026
February 18, 2026
February 17, 2026
February 14, 2026
January 11, 2026
January 6, 2026
January 5, 2026

കടലില്‍ കുളിക്കാനിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ടു; തിരച്ചില്‍ തുടരുന്നു

Janayugom Webdesk
സാന്റോ ഡൊമിങ്കോ
March 10, 2025 7:53 pm

തിരയില്‍പ്പെട്ട് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കഴിഞ്ഞ ആഴ്ചയാണ് സുദീക്ഷ കൊണങ്കി (20) എത്തിയത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരിയും പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമാണ് സുദീക്ഷ. ആറ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്.

മാര്‍ച്ച് 5 ന് രാത്രിയോടെ സുദീക്ഷ മറ്റൊരു സുഹൃത്തിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ പെട്ടുപോവുകയായിരുന്നു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം പെണ്‍കുട്ടി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് അധികാരികളുടെ നിരീക്ഷണം വിര്‍ജീനിയ പൊലീസ് തള്ളികളഞ്ഞു. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലില്‍ എത്തുന്നത് ശരിയല്ലെന്നും തെരച്ചില്‍ തുടരുമെന്നും വിര്‍ജീനിയ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.