28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

നേപ്പാളിന്റെ 100 രൂപ നോട്ടില്‍ ഇന്ത്യൻ പ്രദേശങ്ങളും; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Janayugom Webdesk
ന്യൂഡൽഹി
November 28, 2025 12:15 pm

ഇന്ത്യയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടി ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. യാഥാർഥ്യത്തെ മറച്ചുവയ്ക്കാനാകില്ലെന്നും ഇത്തരത്തിൽ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും അതിർത്തിയെ കുറിച്ചുള്ള സംഭാഷണം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചരിത്രപരമായ വസ്തുതകളുടേയോ തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ് നേപ്പാളിന്റെ അവകാശവാദങ്ങൾ. ‍ഇന്ത്യയുടെ കീഴിലുള്ള തർക്കപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നേപ്പാൾ രാഷ്ട്ര ബാങ്ക് (എൻആർബി) നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടമാണ് നേപ്പാളിന്റെ 100 രൂപ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ ഗവർണർ മഹാ പ്രസാദ് അധികാരിയുടെ ഒപ്പാണ് നോട്ടിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.