
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ 2026ലെ ലോറസ് വേൾഡ് ടീം ഓഫ് ദി ഇയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തു. ഈ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് ടീമാണ് ഇന്ത്യ. ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, യൂറോപ്യൻ റൈഡർ കപ്പ് സ്ക്വാഡ്, പിഎസ്ജി, മക്ലാരൻ ഫോർമുല 1 എന്നിവയാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് ടീമുകൾ.
വിനേഷ് ഫോഗട്ട് (2019), നീരജ് ചോപ്ര (2022), ഋഷഭ് പന്ത് (2025) എന്നിവർക്ക് ശേഷം ഈ പട്ടികയിലെത്തുന്ന ഇന്ത്യൻ സാന്നിധ്യമായി വനിതാ ടീം മാറി. ലോറസ് നാമനിർദ്ദേശം ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ആഗോള സ്വാധീനത്തെയാണ് കാണിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും പ്രസിഡന്റ് മിഥുൻ മൻഹാസും പ്രതികരിച്ചു.
മാഡ്രിഡിലെ സിബൽസ് പാലസിൽ ഏപ്രിൽ 20നാണ് പുരസ്കാര പ്രഖ്യാപനം. ലോറിയസ് വേൾഡ് സ്‌പോർട്‌സ് അക്കാദമി അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ് വിജയിയെ തീരുമാനിക്കുന്നത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് വിജയത്തിന് പിന്നാലെ ടീമിന് ബിസിസിഐ 51 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.