22 January 2026, Thursday

Related news

January 15, 2026
November 2, 2025
September 12, 2025
September 3, 2025
March 20, 2025
May 23, 2024
December 24, 2023
May 31, 2023
May 7, 2023
January 15, 2023

റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ അസംസ്കൃതഎണ്ണ ഇറക്കുമതിയില്‍ 2025 നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ 29 ശതമാനത്തോളം കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2026 10:50 am

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃ എണ്ണ ഇറക്കുമതിയില്‍ 2025 നവംബറിനെ അപേകിഷിച്ച് ഡിസംബര്‍ 29 ശതമാനത്തോളം കുറവ്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയ്ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇറക്കുമതി കുറച്ചു. ഇതോടെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യാ മൂന്നാം സ്ഥാനത്തായി ചൈനയാണ് മുന്നിൽ.

ഇന്ത്യയെ മറികടന്ന് തുർക്കി രണ്ടാമതായി.റിലയൻസിന്റെ ജാംനഗറിലുള്ള എണ്ണ സംസ്‌കരണശാലയിലേക്കുള്ള ഇറക്കുമതിയിലാണ് ഏറ്റവും വലിയ കുറവുണ്ടായത്. ഇവിടെ നവംബറിൽ ഇറക്കുമതിചെയ്തതിന്റെ പകുതിയോളം മാത്രമേ കഴിഞ്ഞമാസം ഇറക്കിയുള്ളൂ. പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഇറക്കുമതിയിൽ 15 ശതമാനത്തോളം കുറവുണ്ടായി.

2025 ഡിസംബറിൽ ഇന്ത്യ റഷ്യയിൽനിന്ന് 27,000 കോടി രൂപയുടെ അസംസ്‌കൃത ഇന്ധനം ഇറക്കുമതി ചെയ്തു. നവംബറിൽ 34,000 കോടി രൂപയുടെ ഇറക്കുമതിയുണ്ടായിരുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ 48 ശതമാനവും കൈകാര്യംചെയ്യുന്ന ചൈന ഡിസംബറിൽ 63,000 കോടി രൂപയുടെ ഇറക്കുമതി നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.