
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പേടകം കുതിച്ചുയരും. ഇന്നലെ ഉച്ചക്ക് 12.10നാണ് കൗണ്ട് ഡൗൺ ആരംഭിച്ചത്.
പിഎസ്എൽവി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്‌റാഞ്ച് 1 പോയിന്റ് ലക്ഷ്യമാക്കിയാണ് പേടകം സഞ്ചരിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കും. പിന്നീട് ഘട്ടംഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് ഭ്രമണപഥം വികസിപ്പിക്കുകയാണ് ചെയ്യുക. തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ദൗത്യത്തിലെ ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്റെ സഹായത്തിൽ എൽ1 പോയിന്റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. നാല് മാസമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക.
English Summary: India’s first solar mission today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.