ഇന്ത്യയുടെ പൊതുകടം 100 ശതമാനം കവിയുന്നത് ആഭ്യന്തര മൊത്ത ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ് ) മുന്നറിയിപ്പ്. ദീര്‍ഘകാല കടമെടുപ്പ് സാമ്പത്തിക രംഗത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഐഎംഎഫ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി അധിക വിഭവ സമാഹരണം നടത്തുകയുമാണ് പൊതുകടം കുറയ്കാനുള്ള പ്രതിവിധിയെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഐഎംഎഫ് റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും ആഭ്യന്തര കടത്തിന്റെ കണക്കാണ് ഐഎംഎഫ് ഉദ്ധരിച്ചതെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. പൊതുകടം കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാദം പാടെ നിരാകരിക്കുന്നതാണ് ഐഎംഎഫ് റിപ്പോര്‍ട്ട്. നിലവിലെ രാജ്യത്തിന്റെ പൊതുകടം 155.6 ലക്ഷം കോടി അഥവാ ജിഡിപിയുടെ 57.1 ശതമാനം വരുന്നതായി ഐഎംഎഫ് വിലയിരുത്തുന്നു. ഇതേകാലയളവില്‍ സംസ്ഥാനങ്ങളുടെ പൊതുകടം ജിഡിപിയുടെ 28 ശതമാനം വരും.
2023 ജൂണില്‍ ലോക പ്രശസ്ത സാമ്പത്തിക റേറ്റിങ് ഏജന്‍സികളായ ഫിച്ച്, എസ് ആന്റ് പി, മൂഡിസ് എന്നിവര്‍ ലോകത്ത് ഏറ്റവും കുറവ് വിദേശ നിക്ഷേപം കുറഞ്ഞ രാജ്യമായി ഇന്ത്യയെ വിലയിരുത്തിയിട്ടുണ്ട്.
നരേന്ദ്ര മോഡി അധികാരത്തിലെത്തുന്ന സമയത്ത് ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്റെ തോത് ഇരട്ടിയിലധിക(1,72,000) മായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വരുമാന വിതരണത്തിലെ അസമത്വം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയുടെ ഫലമായി സാമ്പത്തിക വളര്‍ച്ച ‘K’ ആകൃതിയിലാണെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: India’s public debt to outpace GDP growth: IMF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.