22 January 2026, Thursday

ലോകത്തിലാദ്യം; ആറ് കിലോമീറ്റർ കടലിനടിയിൽ ഇന്ത്യയുടെ റിസർച്ച് സ്റ്റേഷൻ വരുന്നു

Janayugom Webdesk
ചെ​ന്നൈ
November 13, 2025 6:48 pm

നിങ്ങളറിഞ്ഞോ? ഇനി കടലിനടിയിലിരുന്ന് ഗവേഷകർ പഠനം നടത്തുന്നകാലം ഒട്ടും വിദൂരമല്ലത്രേ… ഇതിനുള്ള പരീക്ഷണങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും ആഴത്തിലുള്ള അണ്ടർ വാട്ടർ റിസർച്ച് സ്റ്റേഷൻ നിർമ്മിക്കാനുള്ള നീക്കത്തിലാണ് രാജ്യം. ശുന്യകാശപേടകത്തിലുള്ളതിന് സമാനമായ സംവിധാനമായിരിക്കും അതിലുണ്ടാവുക. നിലവിൽ ഇത്തരത്തിലുള്ള ഒരു സ്റ്റേഷൻ ഉള്ളത് അമേരിക്കയിൽ മാത്രമാണ്. ഇത് ഫ്ലോറിഡയിലാണ്. കേവലം 19 മീറ്റർ മാത്രം കടലിനുള്ളിലാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ ആറ് കിലോമീറ്റർ ഉള്ളിലാണ് ഒന്ന് പ്ലാൻ ചെയ്യുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി ആണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് അധികൃതര് വിശദീകരിക്കുന്നത്.

അവരുടെ വിഷൻ 2047 റോഡ്മാപ്പിന്റെ ഭാഗമായാണ് ഇതിനുള്ള ഗവേഷണങ്ങൾ നടത്തുന്നത്. ഇതിനായി ഒരു സംഘം പ്രഥമികപഠനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്റ്റേഷൻ ആരംഭിച്ചു കഴിഞ്ഞാൽ ശാസ്ത്രജ്ഞൻമാർക്ക് കടലിനടിയിലിരുന്നുകൊണ്ട് കടലിന്റെ ഉൾജീവിതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്താൻ കഴിയും.

പ്രാഥമികമായി 500 മീറ്റർ കടലിനടിയിൽ ഒരു പേടകം സ്ഥാപിച്ച് അതിൽ മൂന്ന് ശാസ്ത്രജ്ഞരെ നിയോഗിച്ച് പഠനം നടത്തും. 360 ഡിഗ്രി തിരിയുന്ന രീതിയിലുള്ള പേടകമായിരിക്കും ഇത്. ശാസ്ത്രജ്ഞരെ ഇവിടെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ഉള്ള സംവിധാനവും ഒപ്പം ഉണ്ടാകും. ഇവയ്ക്ക് അതീവ സുരക്ഷയും ഏർപ്പെടുത്തും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.