18 January 2026, Sunday

Related news

January 12, 2026
December 30, 2025
December 18, 2025
December 13, 2025
December 12, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇൻഡിഗോ പ്രതിസന്ധി: സിഇഒയെ നീക്കിയേക്കും; രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2025 10:42 am

വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട സംഭവത്തിൽ വീഴ്ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ് വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിൽ തുറന്നുസമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരം ഡൽഹിയിൽ നടന്ന യോഗത്തിൽ വ്യോമയാന മന്ത്രിയും ഡിജിസിഐ അധികൃതരും ഇൻഡിഗോയ്‌ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. എഫ് ഡി ടി എല്ലിന്റെ പുതിയ വ്യവസ്ഥകൾ പ്രകാരം പല സർവീസുകളും പുനഃക്രമീകരിക്കാനും പൈലറ്റുമാരുടെയും എയർഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇൻഡിഗോയ്ക്ക് സാധിച്ചില്ലെന്നും, കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായി പുതിയ ജീവനക്കാരെ എടുക്കുന്നത് നിർത്തിവെച്ചത് പ്രതിസന്ധിക്ക് കാരണമായെന്നും ഡിജിസിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനെത്തുടർന്ന് ശനിയാഴ്ച രാത്രിയോടെ ഇൻഡിഗോ സിഇഒയ്ക്ക് തന്നെ നേരിട്ട് ഡിജിസിഎ രണ്ടാമത്തെ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ഞായറാഴ്ച രാത്രിക്കകം പീറ്റർ എൽബേഴ്‌സ് മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഇൻഡിഗോ എടുത്തേക്കാം എന്ന് സൂചനയുണ്ട്. 

റീഫണ്ട് നൽകാനുള്ള സമയം ഇന്ന് രാത്രി എട്ടുമണിയോടെ അവസാനിക്കും. കാണാതായ ലഗേജുകൾ തിരികെ നൽകുക, റീഷെഡ്യൂൾ ചെയ്തുനൽകുക തുടങ്ങിയ കാര്യങ്ങൾക്കുള്ള സമയം നാളെ അവസാനിക്കും. തിങ്കളാഴ്ചയോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം. നിർദേശങ്ങൾ പാലിക്കാത്തപക്ഷം കടുത്ത നടപടികളായിരിക്കും ഇൻഡിഗോയ്ക്ക് നേരിടേണ്ടി വരിക. ഡിജിസിഐയുടെ അന്വേഷണ കമ്മിറ്റി അടുത്ത 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിവരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.