23 January 2026, Friday

Related news

January 22, 2026
January 21, 2026
January 12, 2026
December 30, 2025
December 24, 2025
December 18, 2025
December 15, 2025
December 13, 2025
December 12, 2025
December 9, 2025

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ: കാണാതായ ആളിനെ കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2025 2:04 pm

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ കാണാതായ ഹുസൈന്‍ അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കണ്ടത്. മുംബൈ – കോല്‍ക്കത്ത വിമാനത്തില്‍ വച്ച് പരിഭ്രാന്തനായ ഹുസൈനെ സഹയാത്രികന്‍ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. സംഭവശേഷം കൊല്‍ക്കത്തയില്‍ ഇറങ്ങിയ ഹുസൈനെ പിന്നീട് കാണാതായത്.

കൊല്‍ക്കത്തയില്‍ നിന്നും അസമിലെ സില്‍ച്ചറിലേക്കുള്ള അടുത്ത വിമാനത്തില്‍ ഹുസൈന്‍ കയറിയില്ല. വൈറലായ ദൃശ്യങ്ങള്‍ കണ്ട് ഹുസൈനെ കൊണ്ടുപോകാന്‍ സില്‍ച്ചര്‍ വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കള്‍, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്, സില്‍ചറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹുസൈനെ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി ഇയാളെ സില്‍ചറിലേക്ക് കൊണ്ടുപോയിരുന്നു. അസുഖബാധിതനായ പിതാവിനെ കാണാനായി മുംബൈയില്‍ നിന്നും വരികയായിരുന്നു ഹുസൈന്‍ എന്നും അതിനാല്‍, കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.