
ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിക്ക് യുപിഎസ്‌സി ഇന്റര്‍വ്യൂ നഷ്ടമായി. ഡോക്ടര്‍ ആയിഷക്കാണ് ഈ ദുരാവസ്ഥയുണ്ടായത്. കരിപ്പൂരില്‍ നിന്ന് രണ്ടാംതിയ്യതി 7.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. പിന്നീട് ഇവരെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചെങ്കിലും ഇവിടെയും വിമാനം റദ്ദാക്കി.
ഇന്‍ഡിഗോയുടെ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നാലെ മൂന്നാം തിയ്യതി നടക്കേണ്ട ഇന്റര്‍വ്യൂയാണ് ആയിഷക്ക് നഷ്ടമായത്. ആയിഷ കടന്നുപോകുന്നത് കടുത്ത മാനസികസമ്മര്‍ദത്തിലൂടെയെന്നും തിരികെ വീട്ടിലേക്ക് വരാനുള്ള സൗകര്യം പോലും അധികൃതര്‍ ചെയ്തുനല്‍കിയില്ലെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.