2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024

ഇൻഡിഗോ വിമാനത്തിൽ മദ്യപ സംഘത്തിന്റെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 12:31 pm

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ഡൽഹി ‑പാറ്റ്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും യാത്രക്കാര്‍ക്ക് നേരെ വിമാനത്തിൽ അതിക്രമം നടക്കുന്നത്.

മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ മൂന്നംഗ സംഘം ആദ്യം ബഹളം വെക്കാൻ തുടങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയർഹോസ്റ്റസ് ഇടപെടുകയായിരുന്നു. എന്നാൽ സംഘം എയർഹോസ്റ്റസിന് നേരെയും അതിക്രമം തുടർന്നുവെന്നാണ് വിവരം. പട്നയിലെത്തിയ ഉടന്‍ തന്നെ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. അതേസമയം ഒരാൾ പട്ന വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി, പരാതി പൊലീസിന് കൈമാറിയതായും അറിയിച്ചു.

Eng­lish Summary;IndiGo flight gang vio­lence; Two peo­ple are under arrest
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.