3 March 2026, Tuesday

Related news

March 3, 2026
February 28, 2026
February 25, 2026
February 25, 2026
February 11, 2026
February 5, 2026
January 30, 2026
January 24, 2026
January 22, 2026
January 21, 2026

തുര്‍ക്കി എയര്‍ലൈനുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2025 10:43 pm

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള പാട്ടക്കരാര്‍ മൂന്ന് മാസത്തിനുള്ളില്‍ റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ഒമ്പത് വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന തുര്‍ക്കി കമ്പനി സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. 

തുര്‍ക്കി എയര്‍ലൈന്‍സില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഇന്‍ഡിഗോ പാട്ടത്തിനെടുത്തതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കിട്ടാന്‍ കമ്പനി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ സമീപിച്ചെങ്കിലും നല്‍കിയില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഇത് ഇനിയും നീട്ടി നല്‍കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.