3 March 2026, Tuesday

Related news

March 3, 2026
February 28, 2026
February 25, 2026
February 11, 2026
February 5, 2026
January 30, 2026
January 22, 2026
January 21, 2026
January 12, 2026
December 30, 2025

വിമാനത്തിൽ വീണ്ടും അതിക്രമം; മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജസി ഡോർ തുറക്കാൻ ശ്രമിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 8, 2023 10:37 am

ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചു. ഡൽഹി – ബംഗളൂരു വിമാനത്തിലാണ്‌ സംഭവം. തുടര്‍ന്ന് യാത്രക്കാരനെ ബംഗളൂരുവിൽ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരൻ മദ്യപിച്ചെത്തി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടർന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതുമൂലം വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ഒരു പ്രശ്നവും വന്നിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ വക്താവ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Indi­Go Pas­sen­ger Arrest­ed For Alleged­ly Try­ing To Open Emer­gency Door
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.