വിമാനം പറന്നുയരുന്നതിന് മുമ്പ് എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിന് യാത്രക്കാരന്‍ അറസ്റ്റിലായി. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സെപ്തംബർ 30 ന് രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തില്‍ യാത്രക്കായി കയറിയ സ്വപ്നിൽ ഹോളി എന്നയാളാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ്, ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ, ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിനുശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
English Summary: Attempted to open plane’s emergency door before takeoff: passenger arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.