മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്നും ഒഴിവാക്കി. 70–ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനത്തിലാണ് മാറ്റങ്ങള്‍. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച സംവിധായകൻ പ്രിയദർശൻ ഉൾപ്പെടുന്ന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് മാറ്റം. ഇന്ദിരാ ഗാന്ധിയുടെ പേരില്‍ നവാഗത സംവിധായകനുള്ള പുരസ്കാരവും നര്‍ഗീസ് ദത്തിന്റെ പേരില്‍ ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരവുമാണ് നല്‍കിയിരുന്നത്. ഇന്ദിരാഗാന്ധി പുരസ്കാരം ഇനിമുതല്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം എന്നാകും അറിയപ്പെടുക. നേരത്തെ സംവിധായകനും നിര്‍മ്മാതാവും പങ്കിട്ടിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമാകും നല്‍കുക. നര്‍ഗീസ് ദത്തിന്റെ പേരില്‍ നല്‍കിയിരുന്ന അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ അറിയപ്പെടും.
സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും വെവ്വേറെ നല്‍കിയിരന്ന പുരസ്കാരങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും. പ്രത്യേക ജൂറി പുരസ്കാരവും നിര്‍ത്തലാക്കി. എന്നാല്‍ ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളില്‍ രണ്ട് പ്രത്യേക പരാമര്‍ശങ്ങള്‍ നല്‍കാനുള്ള വിവേചനാധികാരം ജൂറിക്ക് നല്‍കിയിട്ടുണ്ട്.
ദാദാ സാഹിബ് ഫാല്‍കെ ഉള്‍പ്പെടെയുള്ള അവാര്‍ഡുകളുടെ തുകയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കു നല്‍കിയിരുന്ന ദാദാസാഹബ് ഫാല്‍കെ പുരസ്കാരം 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. സ്വര്‍ണ കമലം പുരസ്കാരങ്ങള്‍ക്കുള്ള തുക മൂന്ന് ലക്ഷം രൂപയായും രജത കമലം പുരസ്കാരം രണ്ട് ലക്ഷം രൂപയായും ഉയര്‍ത്തി.
മികച്ച സിനിമ, അരങ്ങേറ്റ ചിത്രം, മികച്ച വിനോദ സിനിമ, സംവിധാനം, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലാണ് സ്വര്‍ണ കമലം നല്‍കിവരുന്നത്. ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം, അഭിനയ വിഭാഗങ്ങള്‍, മികച്ച തിരക്കഥ, സംഗീതം തുടങ്ങിയവയ്ക്ക് രജത കമലവും സമ്മാനിക്കുന്നുണ്ട്. നോൺ ഫീച്ചർ വിഭാഗത്തിൽ കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രവും പ്രത്യേക ജൂറി അവാർഡുകളും നിർത്തലാക്കി.മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഡിസംബറിലാണ് നല്‍കിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ അറിയിച്ചു.
English Summary:Indira Gandhi and Nargis Dutt out of National Film Awards
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.