1 May 2024, Wednesday

മത്സരിക്കാന്‍ ഇന്ദിര ഗാന്ധി ഘാതകന്റെ മകനും

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2024 11:10 am

പഞ്ചാബില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഇന്ദിര ഗാന്ധിയുടെ ഘാതകരില്‍ ഒരാളായ ബിയാന്ത് സിങിന്റെ മകനും, 1984 ഒക്ടോബര്‍ 31നാണ് ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകനായ സഹപ്രവര്‍ത്തകന്‍ സത് വന്ത് സിങ്ങിനൊപ്പം ബിയാന്ത് സിങ് വെടിവെച്ചുകൊന്നത്. 

ബിയാന്ത്‌ സിങ്ങിന്റെ മകൻ സർബ്‌ജിത്‌ സിങ്ങാ (45)ണ്‌ ഫരീദ്‌കോട്ടിൽനിന്ന്‌ സ്വതന്ത്രനായി മത്സരിക്കുന്നത്‌.എഎപിയുടെ കരംജിത്‌ അൻമോലും ബിജെപിയുടെ ഹൻസ്‌ രാജ്‌ ഹൻസുമാണ്‌ എതിരാളികൾ.കോൺഗ്രസിന്റെ മൊഹമ്മദ്‌ സാദിഖാണ്‌ സിറ്റിങ്‌ എംപി.

2004ൽ ബട്ടിൻഡയിൽനിന്നും 2014ൽ ഫത്തേഗഡ്‌ സാഹിബിൽനിന്നും സർബ്‌ജിത്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചിരുന്നു. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹാദൂറിലും ജനവിധി തേടി. ബിയാന്ത്‌ സിങ്ങിന്റെ ഭാര്യ ബിമൽ കൗർ 1989ൽ റോപറിൽനിന്ന്‌ അകാലിദളിന്റെ എംപിയായിരുന്നു.

Eng­lish Summary:
Indi­ra Gand­hi assas­s­in’s son to contest

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.