
ഇന്തോനേഷ്യയില്‍ സ്കൂള്‍ സമുച്ചയത്തിനുള്ളിലെ ഒരു പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റു. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിങ് പ്രദേശത്തെ നാവികസേനാ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജക്കാർത്ത പൊലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരില്‍ ഒരാള്‍ സ്കൂളിലെ വിദ്യാർത്ഥിയാണെന്നും അയാളുടെ പശ്ചാത്തലത്തെക്കുറിച്ചും സാധ്യമായ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിയിൽ പ്രഭാഷണം ആരംഭിച്ച സമയത്ത്, രണ്ട് വലിയ സ്ഫോടനങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. പള്ളിക്ക് സമീപം കളിത്തോക്കുകള്‍ കണ്ടെത്തിയതായി സംഭവസ്ഥലത്ത് വിന്യസിച്ച ബോംബ് വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.