29 June 2024, Saturday
KSFE Galaxy Chits

Related news

June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024
January 12, 2024
January 1, 2024
December 14, 2023
December 13, 2023
October 28, 2023

പണപ്പെരുപ്പം, വിലക്കയറ്റം: ഗ്രാമീണ ജനത ദുരിതത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2024 11:09 pm

രാജ്യത്ത് പണപ്പെരുപ്പത്തിന്റെ ആകൃതി ‘K’ ആകൃതിയില്‍. മാന്ദ്യത്തിൽ നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ രൂപകമാണ് ഇംഗ്ലീഷ് അക്ഷരം കെ.

കോവിഡനന്തരം സാമ്പത്തിക വീണ്ടെടുക്കല്‍ പ്രക്രിയ നിശ്ചലമായതാണ് സാമ്പത്തിക വളര്‍ച്ച ശക്തിപ്രാപിക്കാതെ കെ ആകൃതിയില്‍ തുടരുന്നതെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റം രൂക്ഷമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യവില പണപ്പെരുപ്പം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയില്‍ 1.1 ശതമാനം വര്‍ധിച്ചു. സാമ്പത്തിക വളര്‍ച്ച നിരക്ക് കെ ആകൃതിയില്‍ തുടരുന്നത് കാരണം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം സ്ഥിരം പ്രതിഭാസമായിരിക്കുകയാണ്.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഉഷ്ണതരംഗത്തിന്റെ ഫലമായി കാര്‍ഷിക മേഖല തകര്‍ച്ച നേരിടും. ഇതിന്റെ പ്രത്യാഘാതം ഏറെനാള്‍ ഭക്ഷ്യപണപ്പെരുപ്പത്തിന് വഴിതെളിക്കുമെന്ന് എച്ച്എസ്ബിസി സാമ്പത്തിക വിദഗ്ധന്‍ പ്രഞ്ജൂല്‍ ഭണ്ഡാരി പറഞ്ഞു. വിളനാശം, കാന്നുകാലികള്‍ ചത്തൊടുങ്ങല്‍ എന്നിവയും ഇതിന്റെ പരിണിതഫലങ്ങളാകും.

സാമ്പത്തിക വളര്‍ച്ച നേര്‍രേഖയില്‍ പോകുന്നത് കാരണം ജിഡിപി വളര്‍ച്ചയും പ്രതിക്ഷീക്കുന്ന തരത്തിലേക്ക് വളരില്ല. ഗ്രാമീണ മേഖലയില്‍ ഇന്ധന‑പാചക വാതക വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇതുവഴി ഗ്രാമീണ ജനങ്ങളുടെ അധികച്ചെലവ് ഒഴിവാക്കാന്‍ സാധിക്കും.

കാര്‍ഷിക മേഖലയുടെ തകര്‍ച്ച മുന്‍കൂട്ടി കണ്ട് ഭക്ഷ്യവില പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പദ്ധതികള്‍ മുന്‍കൂട്ടി ആവിഷ്കരിക്കണമെന്നും ഭണ്ഡാരി പറഞ്ഞു.

Eng­lish Sum­ma­ry: Infla­tion, price rise: Rur­al peo­ple in distress

You may also like this video

TOP NEWS

June 29, 2024
June 29, 2024
June 29, 2024
June 29, 2024
June 29, 2024
June 29, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.