രജിസ്ട്രേഷൻ വകുപ്പിൽ വിവര സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അടിസ്ഥാന സൗകര്യവികസനമുൾപ്പെടെയുള്ള ആധുനിക വൽക്കരണം, കമ്പ്യൂട്ടറൈസേഷൻ, ഡിജിറ്റൈസേഷൻ എന്നീ പ്രധാന മൂന്ന് മേഖലകളിലാണ് ഊന്നൽ നൽകിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളും കമ്പ്യൂട്ടർ വൽക്കരിച്ചു. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പുനർ നിർമിക്കാൻ കിഫ്ബിയുടെ കീഴിൽ പ്രത്യേക പദ്ധതി നടപ്പാക്കി.
ഇതിന്റെയെല്ലാം ഫലമായി വിവിധ മേഖലകളിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നടപടികളിൽ വിവിധ വകുപ്പുകളോടൊപ്പം രജിസ്ട്രേഷൻ വകുപ്പും ആവശ്യമായ പരിഷ്കരണം നടപ്പാക്കി. സംരഭങ്ങൾക്ക് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകി, ആധാര രജിസ്ട്രേഷൻ തിയ്യതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം, ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് സബ് രജിസ്ട്രാറാഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ആധാര പകർപ്പുകളും ബാധ്യതാ സർട്ടിഫിക്കറ്റുകളും ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കൽ തുടങ്ങിയവ നടപ്പാക്കിയെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.