31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025
March 11, 2025
March 9, 2025

സുന്ദര മുഹൂർത്തങ്ങളുമായി “ഇനിയും” എത്തുന്നു

Janayugom Webdesk
February 22, 2025 8:30 am

പ്രേഷകർക്ക് സുന്ദര മുഹൂർത്തങ്ങളുമായി ഇനിക്കും എന്ന ചിത്രത്തിന്റെ, ചിത്രീകരണം തൃശൂരും പരിസരങ്ങളിലുമായി അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രം,യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നു. പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. നിർമ്മാതാവ്, സുധീർ സി.ബി, തന്റെ ജീവിതത്തിൽ നേരിട്ട ഒരു യഥാർത്ഥ കഥ തന്നെയാണ്, ചിത്രത്തിനായി രചിച്ചത്. അതുകൊണ്ട് തന്നെ, ജീവിതത്തിന്റെ ഗന്ധമുള്ള ശക്തമായൊരു കഥ തന്നെ ചിത്രത്തിനായി അവതരിപ്പിക്കാൻ കഴിയുന്നു. എഴുത്തുകാരൻ കൂടിയായ ജീവ ഈ കഥ ശക്തമായി ചിത്രികരിക്കാൻ ശ്രമിക്കുന്നു.കുടുംബ ബന്ധങ്ങൾക്കും, സുഹൃത്ത് ബന്ധങ്ങൾക്കും, പ്രണയത്തിനും, നർമ്മത്തിനും, ചടുലമായ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു കഥയാണ് ജീവ അണിയിച്ചൊരുക്കുന്നത്.

സംഘട്ടന സംവിധായകൻ അഷ്റഫ് ഗുരുക്കൾ, ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻ സിത്താരയുടെ മനോഹര ഗാനങ്ങളും, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. തമിഴിലെ പ്രശസ്ത ഗായകൻ ശ്രീനിവാസ് ആലപിക്കുന്ന ഗാനം എല്ലാ പ്രേഷകരെയും ആകർഷിക്കും.

വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു നമ്പൂതിരി കുടുംബത്തിലെ അംഗമാണ് ഭദ്രൻ. സാഹചര്യം, അയാളെ വട്ടിപലിശക്കാരൻ വറീദിന്റെ സഹായിയാക്കി മാറ്റുന്നു. വറീദിനു വേണ്ടി പണപ്പിരിവും, ഗുണ്ടായിസവുമായി നടന്ന ഭദ്രൻ, വറീദിന്റെ മരണശേഷം സ്വന്തമായി ഒരു ചിട്ടിക്കബനി തുടങ്ങി. അതോടെ വറീദിന്റെ മക്കളുടെ ശത്രുമായി ഭദ്രൻ മാറി. ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം, ഭദ്രനെ നാട്ടിൽ നിന്ന കത്തി. മറ്റൊരു ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ, ഭദ്രൻ ഒരു ക്ഷേത്രത്തിലെ പൂജാരിയായി. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ, പാർത്ഥിപ് കൃഷ്ണൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭദ്ര നായികയായി അഭിനയിക്കുന്നു.

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഇനിയും എന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു. ക്യാമറ — കനകരാജ്, ഗാന രചന — ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ, ഉണ്ണികൃഷ്ണൻ യദീന്ദ്രദാസ് തൃക്കൂർ, ഗോഗുൽ പണിക്കർ ‚സംഗീതം, — മോഹൻ സിത്താര,സജീവ് കണ്ടര്, ജോൺസൻ, പി.ഡി.തോമസ്, ആലാപനം — ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വം, ശ്രുതി ബെന്നി, കൃഷ്ണ രാജൻ,പശ്ചാത്തല സംഗീതം — മോഹൻ സിത്താര, എഡിറ്റിംഗ് — രഞ്ജിത്ത്, കല- ഷിബു അടിമാലി, സംഘട്ടനം — അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ — ഷറഫു കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ — ജയരാജ്, അസിസ്റ്റന്റ് ഡയറക്ടർ — ആശ വാസുദേവ്, മേക്കപ്പ് — ബിനോയ് കൊല്ലം, കോസ്റ്യൂം ചീഫ് — നൗഷാദ് മമ്മി , കോസ്റ്റൂമർ — റസാഖ് തിരൂർ, സ്റ്റിൽ — അജേഷ് ആവണി,പി.ആർ.ഒ — അയ്മനം സാജൻ

സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ,കൈലാഷ്, റിയാസ് ഖാൻ, ദേവൻ, കോട്ടയം രമേശ്,ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഖദ, ജയകുമാർ, അജിത്ത് കൂത്താട്ടുകുളം,നന്ദകിഷോർ, ഡ്രാക്കുള സുധീർ,ലിഷോയ്, രാഹുൽ മാധവ്, മോഹൻ സിത്താര, ബൈജുക്കുട്ടൻ,ദീപക് ധർമ്മടം, ഭദ്ര, ഡാലിയ,അംബികാ മോഹൻ, രമാദേവി, മഞ്ജു സതീശ്, ആശ നായർ, പാർവ്വണ, ആശ വാസുദേവൻ, എന്നിവരോടൊപ്പം, അഷ്ക്കർ സൗദാൻ അതിഥി താരമായും എത്തുന്നു.

അയ്മനം സാജൻ

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.