
ഗ്വാട്ടിമാലയില്‍ ജയിൽ ഗാർഡുകളെ ബന്ദികളാക്കി തടവുകാരുടെ ആക്രമണം. മൂന്ന് ജയിലുകളിലായി നടന്ന ആക്രമണത്തില്‍ 46 ഗാർഡുകളെ ബന്ദികളാക്കിയതായാണ് വിവരം. ബന്ദിയാക്കപ്പെട്ടവരില്‍ ഒരു സൈക്കോളജിസ്റ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ചില ഗുണ്ടാ നേതാക്കളുടെ പ്രത്യേകാവകാശങ്ങൾ എടുത്തുകളയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അന്തർദേശീയ ക്രിമിനൽ സംഘടനയായ ബാരിയോ 18 ആണ് ജയിലുകളില്‍ ആസൂത്രിത കലാപം നടത്തിയത്.
അതേസമയം, ഗുണ്ടാ തലവന്മാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിക്കുകയില്ലെന്നും ആഭ്യന്തര മന്ത്രി മാർക്കോ അന്റോണിയോ വില്ലെഡ പറഞ്ഞു. ബന്ദികളാക്കിയവരിൽ മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗ്വാട്ടിമാലയുടെ തെക്ക് ഭാഗത്തുള്ള എസ്ക്വിന്റ്ലയിലുള്ള റെനോവെക്കേഷൻ സുരക്ഷാ ജയിലിൽ കലാപ സാധ്യത കണക്കിലെടുത്ത് അധിക സേനാ വിന്യാസം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.