23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

മൂവാറ്റുപുഴയിലെ പൊലീസുകാരന്റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

Janayugom Webdesk
മൂവാറ്റുപുഴ
October 5, 2023 12:55 pm

മൂവാറ്റുപുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്പി കെ ബിജുമോന് ആണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. കളമശേരി എആർ ക്യാംപിലെ ഡ്രൈവറായ സീനിയർ സിവിൽ പൊലീസ് ഓഫിസർ വാളകം റാക്കാട് മുരിങ്ങോത്ത് വീട്ടിൽ ജോബി ദാസാണ് (48) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജോബി ദാസിന്റെ കൈയ്യക്ഷരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി വിവേക് കുമാര്‍ നിര്‍ദേശിച്ചത്.

Eng­lish Sum­ma­ry: inquiry begins into the sui­cide death of police offi­cer at muvattupuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.