
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത്, പീരുമേട്, ഏലപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വിവിധ ഡിവിഷനുകളിലേക്കും വാര്‍ഡുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധന നാലിന് നടക്കും. പീരുമേട് ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് പട്ടുമല, പീരുമേട് തുടങ്ങിയ വാര്‍ഡുകള്‍ എന്നിവയുടെ പരിശോധന 10 മുതല്‍ 11. 30 വരെ പീരുമേട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഏലപ്പാറ ഗ്രാമ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് വാഗമണ്‍, ഏലപ്പാറ വാര്‍ഡുകള്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷന്‍ എന്നിവിടങ്ങളിലെ പരിശോധന 2മുതല്‍ 3. 30 വരെ ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ അതിനായി നല്‍കിയിട്ടുള്ള ഫോമില്‍ രേഖപ്പെടുത്തി, അനുബന്ധ ചെലവ് രേഖകള്‍ സഹിതം, സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും കൃത്യമായി ഹാജരാകണം. ഇതുവരെയുള്ള ചെലവ് കണക്കുകളോടൊപ്പം ഡിസംബര്‍ 13 വരെയുള്ള പ്രതീക്ഷിത ചെലവുകളുടെ എസ്റ്റിമേറ്റും നല്‍കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.