23 January 2026, Friday

Related news

January 22, 2026
January 22, 2026
November 6, 2025
October 17, 2025
September 28, 2025
September 26, 2025
August 22, 2025
August 13, 2025
July 8, 2025
July 7, 2025

അമിതവേഗം തടയാന്‍ പരിശോധന കര്‍ശനമാക്കും : യോഗം വിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
December 16, 2024 9:55 am

സംസ്ഥാനത്ത്‌ വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിക്കാൻ നടപടി. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക.

എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്‌ വേഗത്തിൽ ചലാൻ അയക്കാനും ട്രാൻസ്‌പോട്ട്‌ കമ്മീഷണർക്ക്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച്‌ വാഹനമോടിച്ചാൽ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.

ഗതാ​ഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോ​ഗം ഇന്ന് ഉച്ചക്ക് ​ഗതാ​ഗതി മന്ത്രി വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായുള്ള ​ഗതാ​ഗത മന്ത്രിയുടെ യോ​ഗവും ഇന്ന് നടക്കും. നാളെ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത്‌ വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും. വാഹനാപകടങ്ങൾ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച്‌ ആലോചിക്കുന്നതിന്റെ ഭാഗമാണിത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.