
ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോര്‍ട്ട്. കശ്മീരില്‍ വ്യാപക ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ചെങ്കോട്ടയില്‍ ഉപയോഗിച്ചതു പോലെ വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കുമെന്നാണ് നിഗമനം. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.
ഡൽഹി, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശിലെ അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജയ്ഷെ ഭീകരർ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെക്ക് പോയിന്‍റുകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.